കെട്ടുനിറ

കെട്ടുനിറ

സ്വാമിദര്‍ശനത്തിനായി മലയ്ക്കുപോകാനൊരുങ്ങുന്ന നേരത്ത്‌ നിവേദിക്കാനും യാത്രയില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുമുള്ള ദ്രവ്യങ്ങൾ  കെട്ടുകളിലാക്കുന്ന ചടങ്ങാണ്‌ കെട്ടുനിറ. ഇതിനെ പലസ്ഥലങ്ങളിലും പല പേരുകളായാണ്‌ അറിയപ്പെടുന്നത്‌. ചില സ്ഥലങ്ങളില്‍ സ്വാമിക്കെട്ടെന്നും പൊന്നുനിറയെന്നും പറയാറുണ്ട്‌. ക്ഷേത്രങ്ങളിലോ സ്വന്തം വീട്ടിലോവച്ച്‌ രാവിലെയോ സന്ധ്യയ്ക്കോ കെട്ടുനിറയ്ക്കുന്നതാണ്‌ ഉത്തമം.
കെട്ടുനിറക്ക്‌ ആവശ്യമായ ദ്രവ്യങ്ങൾ  ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കല്‍ക്കണ്ടം, മുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം, അവല്‍, മലര്‍, പനനീര്‍, പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, നെയ്യ്‌, തേങ്ങ, ചന്ദനത്തിരി, ഭസ്മം, വെറ്റില, പാക്ക്‌ എന്നിവയാണ്‌ കെട്ടുനിറക്കുവേണ്ട ദ്രവ്യങ്ങൾ . നിശബ്ദമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രമേ ഉരുവിടാന്‍ പാടുള്ളൂ.

കെട്ടുനിറ ചടങ്ങില്‍ മുദ്രയാണ്‌ (നെയ്ത്തേങ്ങ) ആദ്യം നിറയ്ക്കേണ്ടത്‌. പിന്നീട്‌ മുദ്രയും കാണിപ്പണവും. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ ഓരോന്നുവീതവും ചെറിയ സഞ്ചിയില്‍ നിറയ്ക്കണം. അതുകഴിഞ്ഞ്‌ ഇരുമുടിയെടുത്ത്‌ മുന്‍കെട്ടില്‍ നിറച്ച മുദ്ര, ഭസ്മം, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ വയ്ക്കണം. എന്നിട്ട്‌ മൂന്നുതവണ ഉണക്കലരി വാരിയിടണം. അതോടൊപ്പം അഭഗവാനുള്ള കാണിക്കയും ഇരുമുടിയില്‍ സമര്‍പ്പിക്കണം. പിന്നെ ഇരുമുടിയുടെ ആ ഭാഗം കെട്ടണം. മറുഭാഗത്ത്‌ പുഴുക്കലരി, എറിയുവാനുള്ള തേങ്ങ മുതലായവ വയ്ക്കാം. ഇരുമുടി നന്നായി കെട്ടി ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെയും സഹായത്തോടെയും വേണം കെട്ട്‌ തലയിലേറ്റാന്‍.

വീട്ടിലോ ക്ഷേത്രത്തിലോ വച്ച്‌ കെട്ട്‌ നിറയ്ക്കാം. വീട്ടിലാകുമ്പോള്‍ വൃത്തിയും ശുദ്ധിയും കൂടുതല്‍ വേണം. കെട്ടുനിറച്ചു തലയിലേറ്റിക്കഴിഞ്ഞാല്‍ സകലതും ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇറങ്ങേണ്ടതാണ്‌. വഴിയില്‍ വിരിവയ്ക്കുന്നിടത്തുമാത്രമേ കെട്ടിറക്കിവയ്ക്കാന്‍ പാടുള്ളൂ. കെട്ടുനിറയില്ലാതെ രണ്ടു കുടുംബക്കാര്‍ക്കുമാത്രമേ മലകയറാന്‍ അവകാശമുള്ളു. പന്തളം രാജകുടുംബത്തിനും താഴമണ്‍ രാജകുടുംബത്തിനും. പന്തളം രാജകുടുംബം അയ്യപ്പസ്വാമിക്ക്‌ പിതൃസ്ഥാനീയമാണുള്ളത്‌. താഴമണ്‍ കുടുംബത്തിന്‌ ആചാര്യസ്ഥാനവും.
എങ്ങിനെ എത്തിച്ചേരാം.
Sabarimala Temple Kerala India

Comments

Popular posts from this blog

മലയാള ഭാഷയുടെ പിതാവ്

സ്വാമിയേ ശരണമയ്യപ്പാ” എന്ന നവാക്ഷരീ മന്ത്രം